KOYILANDY DIARY

The Perfect News Portal

കെവിന്റെ കുടുംബത്തിന് 10 ലക്ഷം, നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *