KOYILANDY DIARY

The Perfect News Portal

കുളത്തില്‍ വീണ വിദ്യാര്‍ത്ഥിയെ രക്ഷിച്ചരെ അനുമോദിച്ചു

നാദാപുരം: പേരോട് മഞ്ഞാമ്പ്രത്ത് സ്രാമ്പി പരിസരത്തെ കുളത്തില്‍ വീണ നാദാപുരം സി.സി.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബീഹിനെ രക്ഷിച്ച പുന്നോളി മുഹമ്മദ് റാഫി, അബ്ദുല്ല, ഷെറിന്‍ ഷഹാന, മാമി, മൈമൂനത്ത് എന്നിവരെ അനുമോദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ട സമയത്ത് മറ്റു കുട്ടികളോടൊപ്പം സ്രാമ്പിയില്‍ എത്തിയ മുഹമ്മദ് സബീഹ് കുളത്തില്‍ അകപ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മഞ്ഞാമ്പ്രത്ത് താഴക്കുനി ഷെറിന്‍ ഷഹാന സ്‌കൂട്ടറില്‍ പേരോട് പള്ളിയില്‍ എത്തി വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ പുന്നോളി മുഹമ്മദ് റാഫി കുളത്തില്‍ ചാടി വെള്ളത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ പുറത്തെടുത്തു.

സമീപവാസിയായ അബ്ദുല്ല പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നടന്ന അനുമോദന പരിപാടിയില്‍ ചേലക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ വാസത്ത് ഉപഹാരങ്ങള്‍ നല്‍കി. പി.ടി.എ. പ്രസിഡന്‍റ് ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.

Advertisements

വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദ്, മാനേജര്‍ കെ. ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ബി.രവീന്ദ്രന്‍, കളത്തില്‍ മൊയ്തു ഹാജി, കെ.ഹേമചന്ദ്രന്‍, എ.കെ.അജിത് കുമാര്‍, എന്‍.ബാലന്‍, അനു പാട്യംസ്, ഫയര്‍മാന്‍ ടി.ബാബു, ഷൈലേഷ് മൊകേരി, എം.എ.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *