KOYILANDY DIARY

The Perfect News Portal

പോലീ​സ് സ്റ്റേ​ഷനില്‍ നിന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി 10 ദി​വ​സ​ങ്ങള്‍​ക്ക് ശേ​ഷം പി​ടി​യി​ലാ​യി

കോ​ഴി​ക്കോ​ട്: ടൗണ്‍ പോലീ​സ് സ്റ്റേ​ഷനില്‍ നിന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി 10 ദി​വ​സ​ങ്ങള്‍​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. നി​രവ​ധി കേ​സു​കളില്‍ പ്ര​തിയാ​യ കക്ക​യം സ്വ​ദേ​ശി മോ​ളി എ​ന്ന് വി​ളിക്കു​ന്ന ഹ​രീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. പാള​യം മാര്‍​ക്ക​റ്റി​ലെ ജോ​ലി​ക്കാ​രനാ​യ മു​ഹമ്മ​ദ് അ​ഷ​റ​ഫി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തി​യ കേസിലും വ​ട്ടംപൊ​യി​ലി​ലെ മീന്‍ ക​ച്ച​വ​ട​ക്കാ​രനാ​യ മു​ഹമ്മ​ദ് റാ​ഫി​യെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് അ​ടി​ച്ച കേ​സിലും അറസ്റ്റുചെയ്ത പ്ര​തി​യെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എ​ടു​ത്ത​പ്പോള്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ട്ട പ്ര​തി മൊ​ബൈല്‍ നമ്ബര്‍ മാറ്റി മാഹി, പേ​രാമ്പ്ര, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളില്‍ ഒ​ളിവില്‍ ക​ഴി​യു​ക​യാ​യി​രുന്നു. മു​തു​ക്കു​റി​ശ്ശിയില്‍ ഒ​ളിവില്‍ താ​മ​സി​ക്കവെയാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *