KOYILANDY DIARY.COM

The Perfect News Portal

ഒരുപിടി സ്വപ്നങ്ങള്‍ ബാക്കിയാക്കി അഭിജിത് യാത്രയായി

കൊല്ലം: മലയാളി ജവാനായ കിഴക്കതില്‍ വീട്ടില്‍ പ്രഹ്ലാദന്റെ മകന്‍ പി.എസ് അഭിജിത്(22)​ കഴിഞ്ഞ ദിവസമാണ് കാശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിംഗിനിടെ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ചത്. ഒരുപിടി സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് അഭിജിത് യാത്രയാകുന്നത്.

അടച്ചുറപ്പുള്ള ഒരു വീട് പണിയണമെന്നതായിരുന്നു അഭിജിതിന്റെ ഏറ്റവും വലിയ ആഗ്രഹം. മൂന്ന് കൊച്ച്‌ കടമുറികളും അടുക്കളയുമുള്‍പ്പെടുന്ന വീട്ടിലേക്കാണ് ഇന്ന് മൃതദേഹമെത്തിക്കുന്നത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തായി സ്ഥിതിചെയ്യുന്ന ശ്രീനാരായണ ഹാളിലാണ് പൊതുദര്‍ശനം.

സഹോദരിയുടെ വിവാഹവും ഈ 22 കാരന്റെ വലിയൊരു സ്വപ്നമായിരുന്നു. അച്ഛന്‍ പ്രഹ്ലാദന്‍ വിദേശത്താണെങ്കിലും കാര്യമായ വരുമാനം അദ്ദേഹത്തിന് ഇല്ല. അതിനാല്‍ത്തന്നെ കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ അഭിജിത്തിലായിരുന്നു. മൂന്ന് വര്‍ഷം മുമ്ബ് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു. ഇതോടെ വായ്പയെടുത്ത് വീട് പണിയാം എന്ന് കണക്കുകൂട്ടി. എന്നാല്‍ അതൊന്നും കാണാന്‍ കാത്ത് നില്‍ക്കാതെയാണ് അഭിജിത് മടങ്ങുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്ബ് കോയിന്‍ ബോക്സില്‍ നിന്ന് അമ്മയെ വിളിച്ച്‌ രണ്ട് മിനിറ്റ് സംസാരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!