KOYILANDY DIARY

The Perfect News Portal

കാ​സ​ര്‍​ഗോ​ഡ് ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​ക ചോ​ര്‍​ച്ച

കാസര്‍ഗോഡ് – മംഗളുരു ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. കാസര്‍കോട് അടുക്കത്ത് ബയലിനടുത്ത് വച്ച്‌ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ടാങ്കറിന്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേന ഉടനെത്തി ചോര്‍ച്ച അടച്ചു. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

വാതകച്ചോര്‍ച്ചയുണ്ടായതിനാല്‍ സ്ഥലത്തുള്ള അടുക്കത്ത് ബയല്‍ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ നിന്നു കോയമ്ബത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്നു ടാങ്കര്‍. അടുക്കത്ത് ബയലിലെ ഒരു വളവില്‍ വച്ചാണ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാതകച്ചോര്‍ച്ച അഗ്നിശമന സേന താല്‍ക്കാലികമായി അടച്ചു.തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് റിക്കവറി വാന്‍ എത്തിച്ച്‌ അപകടത്തില്‍പ്പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായും വഴി തിരിച്ചു വിട്ടിരിക്കുകയാണ്. നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളോട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാതകം പൂര്‍ണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഗതാഗതം പുനഃസ്ഥാപിക്കും. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്ത് പൊലീസും അഗ്നിശമനസേനയും തുടരുന്നുമുണ്ട്. ‍

Advertisements

Leave a Reply

Your email address will not be published. Required fields are marked *