KOYILANDY DIARY

The Perfect News Portal

സുനാമി കോളനി പട്ടയ വിതരണ അവഗണനയിൽ പ്രതിഷേധം

കൊയിലാണ്ടി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ സുനാമി കോളനി പട്ടയ വിതരണ നടപടികളിൽ നിന്നും പത്തോളം കുടുംബങ്ങളെ മാറ്റിനിർത്തിയതിൽ തീരദേശ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. 2012 ൽ തീരദേശ മേഖലയിലെ അർഹരായ കുടുംബങ്ങളെ കണ്ടെത്തി നൽകിയ സുനാമി വീടുകളിൽ അന്ന് മുതൽ താമസിച്ച്
വരുന്ന പത്തോളം കുടുംബങ്ങളെ സ്ഥിര താമസക്കാരല്ല എന്ന് വസ്തുതാവിരുദ്ധമായ കാരണം പറഞ്ഞ് ഒഴിവാക്കുകയും എന്നാൽ ഇടക്കാലത്ത് കൊണ്ട് വന്ന് താമസിപ്പിക്കപ്പെട്ട വ്യക്തിക്ക് അംഗീകാരം നൽകുകയും ചെയ്യുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് അവഗണിക്കപ്പെട്ട കുടുംബങ്ങൾ പരാതിപ്പെട്ടു.
പട്ടയ വിതരണത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കുടുംബങ്ങളെ കാരണം ബോധിപ്പിക്കുകയോ അവർക്ക് പറയാനുള്ള
ത് കേൾക്കുകയോ ചെയ്യാതെ തുടരുന്ന പട്ടയ വിതരണ നടപടികൾ നിർത്തി വെയ്ക്കണമെന്നും ഈ വിഷയത്തിൽ
സുതാര്യമായ പുന:പരിശോധന വേണമെന്നും ആവശ്യപ്പെട്ട് പ്രസന്നജയപാലൻ, ഗീതാലക്ഷ്മണൻ, സായിദ റഷീദ്, നസീമ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ, താസിൽദാർ, ജില്ലാ കലക്റ്റർ എന്നിവർക്ക് പരാ
തി നൽകി.
വികലാംഗർ, വിധവകൾ ഉൾപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഈ കുടുംബങ്ങൾക്ക് എല്ലാവിധ പിൻതുണയും ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപിച്ചു. ബി ജെ പി ഭാരവാഹികളായ വി.കെ.ഉണ്ണികൃഷ്ണൻ, KPL മനോജ്, ഉണ്ണികൃഷ്ണൻ വെള്ള്യാംതോട്, ജിതേഷ് മങ്ങാട്, സജി മേലൂർ എന്നിവർ സുനാമി കോളനി നിവാസികളോടൊപ്പം ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസർ ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ എന്നിവരെ കണ്ട് പരാതി ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *