KOYILANDY DIARY

The Perfect News Portal

ഉത്തര്‍പ്രദേശില്‍ ഏഴ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു

കനൗജ്: ഉത്തര്‍പ്രദേശില്‍ ഏഴ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ ഹൈവേയിലാണ് സംഭവം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. സാന്ത് കബീര്‍ നഗറിലെ കോളേജില്‍ നിന്നും വിനോദയാത്ര പോയതാണ് വിദ്യാര്‍ത്ഥികള്‍.

യാത്ര പോയ ബസ്സില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ബസ്സില്‍ നിന്ന ഇറങ്ങി ഹൈവേയില്‍ കാത്ത് നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. അവര്‍ക്ക് നേരെയാണ് മറ്റൊരു് സര്‍ക്കാര്‍ ബസ്സ് പാഞ്ഞ് കയറിയത്.

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സംഭവ സ്ഥലത്ത് വെച്ചും ചിലര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്‌. സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *