KOYILANDY DIARY

The Perfect News Portal

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

അഭിമന്യുവിനെ കുത്തിയത് സംഘത്തിലുള്ള മൂഹമ്മദ് ആണെന്നാണ് പോലീസ് നിഗമനം. മൊഴികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേസില്‍ മുഹമ്മദ് എന്ന് പേരുള്ള രണ്ടു പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയാണ്.

കൊലയുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്. കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

Advertisements

കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസില്‍ യുഎപിഎ ചുമത്തുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം ആലോചിക്കുമെന്നും ഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *