KOYILANDY DIARY

The Perfect News Portal

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കി മുക്കം നഗരസഭ

മുക്കം: നഗരസഭയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കി മുക്കം നഗരസഭയുടെ നൈപുണി പരിശീലന പദ്ധതി. നഗരസഭയിലെ യുവതീ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ചുള്ള മേഖലയില്‍ നൈപുണ് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) പദ്ധതിയിലൂടെയാണ് മികച്ച പരിശീലനം നല്‍കുന്നത്. അക്കൗണ്ടിങ് കോഴ്‌സില്‍ കഴിഞ്ഞ മാസം പരിശീലനം പൂര്‍ത്തിയാക്കിയ 25 പേര്‍ക്ക് കോഴിക്കോട്ടുള്ള വിവിധ സ്ഥാപനങ്ങളില്‍ ജോലിയൊരുക്കുകയും ചെയ്തു.

വിവിധ കോഴ്സുകളിലായി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 91 പേരാണ് പരിശീലനം നേടിയത്. ഈ വര്‍ഷം 200 പേരെ ഗുണഭോക്താക്കളാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. അക്കൗണ്ടിങ്, മെക്കാനിക്കല്‍ ഡിസൈനര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, എ.സി ഫീള്‍ഡ് ടെക്നീഷ്യന്‍, ടിക്കറ്റിങ് കണ്‍സള്‍ട്ടന്റ്, ഫോര്‍ വീലര്‍ മെക്കാനിക്ക്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, വെബ് ഡെവലപ്പര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് നഴ്സ്, ഇലക്‌ട്രീഷ്യന്‍, സി.എന്‍.സി, ഫിസിയോ തെറാപ്പിസ്റ്റ്, കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ഇതില്‍ എ.സി. ഫീള്‍ഡ് ടെക്നീഷ്യന്‍, അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ മാത്രമാണ് മുക്കത്ത് നടത്തുന്നത്. സി.എന്‍.സി, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് കോഴ്സുകള്‍ ബാംഗ്ലൂരിലാണ് നടത്തുന്നത്. ബാംഗ്ലൂരിലെ താമസമുള്‍പ്പെടെയുള്ള പഠന ചെലവുകള്‍ നഗരസഭ വഹിക്കും. നഗരസഭയില്‍ സ്ഥിരതാമസക്കാരായ 18 -നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

നഗരസഭയില്‍ നടക്കുന്ന അക്കൗണ്ടിങ് കോഴ്സിന്റെ പരിശീലന കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.ലീല, നസെക്രട്ടറി എന്‍.കെ ഹരീഷ്, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ബിന്ദു, എന്‍.യു.എല്‍.എം. മാനേജര്‍ എം.പി മുനീര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഈ വര്‍ഷം പുതുതായി തുടങ്ങുന്ന കോഴ്സുകളെ പരിചയപ്പെടുത്തുന്നതിനുള്ള സെമിനാറും ക്യാമ്ബും ജൂലായ് ശനിയാഴ്ച നടക്കും.

Advertisements

10 മണി മുതല്‍ മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. വിവിധ കോഴ്സുകളുടെ സാധ്യതകളും യോഗ്യതയും പരിചയപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരവരുടെ യോഗ്യത അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാനും തത്സമയ രജിസ്ട്രേഷനും പ്രവേശനത്തിനും ക്യാമ്പില്‍ സൗകര്യമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *