KOYILANDY DIARY

The Perfect News Portal

അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിക്കും: എളമരം കരീം

തിരുവനന്തപുരം > പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇന്ത്യയുടെ പാരമ്ബര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുന്നതിനും ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും മറ്റെല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പത്രസമ്മേളനത്തിലാണ് കരീമിന്റെ പ്രതികരണം.

എല്ലാ മാധ്യമങ്ങളുടേയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ കേരള നിയമസഭയില്‍ പ്രവര്‍ത്തിച്ചതിന്റെ നല്ല പരിചയം തനിക്കും കരീമിനുമുണ്ടെന്ന് മറ്റൊരു എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥിയായ ബിനോയ് വിശ്വവും മാധ്യമങ്ങളോട് പറഞ്ഞു. ഈ ദൗത്യം ഏറ്റെടുക്കുമ്ബോള്‍ ഈ നാട്ടിലെ ജനങ്ങളെ ഏറ്റവും വലിയവരായി കാണുന്നു.

ആര്‍എസ്‌എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ പ്രമാണങ്ങളെയെല്ലാം ആക്രമിക്കുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസിന്റെ വര്‍ഗീയ അജണ്ടക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *