KOYILANDY DIARY

The Perfect News Portal

അംഗണ്‍വാടികള്‍ക്ക് കളിയുപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ അംഗണ്‍വാടികള്‍ക്ക് കളിയുപകരണങ്ങള്‍, ബേബിബെഡ്, കുക്കര്‍, പിക്ച്ചര്‍ബോര്‍ഡ് എന്നിവ വിതരണം ചെയ്തു. നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി പ്രകാരം നടത്തിയ വിതരണം നഗരസഭ ചെയര്‍മാന്‍  അഡ്വ;  കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ. അജിത, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, വി.കെ. രേഖ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ വത്സല, റോമിള എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *