KOYILANDY DIARY.COM

The Perfect News Portal

സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ തട്ടിയെടുത്ത യുവതിക്ക് 40 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: സുഹൃത്തിനെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ തട്ടിയെടുത്ത യുവതിയെ 40 വര്‍ഷം തടവിന് ശിക്ഷിച്ചു. ആഷ്ലി വെയ്ഡ് എന്ന ബ്രോണ്ക്സ് യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.

2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുന്ന വഴിയില്‍ ആഷ്ലിയുടെ വീട്ടിലെത്തിയ ബാല്യകാല സുഹൃത്ത് ആഞ്ചലിക്കിനെ ആഷ്ലി കൊലപ്പെടുത്തുകയായിരുന്നു. അന്ന് എട്ടുമാസം ഗര്‍ഭിണിയായിരുന്നു ആഞ്ചലിക്ക്. സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷ്ലി ഗര്‍ഭസ്ഥ ശിശുവിനെ വയറുകീറി പുറത്തെടുത്തു. കുട്ടിക്ക് അടിയന്തിര ശുശ്രൂഷകള്‍ നല്‍കി ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ആഞ്ചലീക്കുമായി സോഷ്യല്‍ മീഡിയ വഴിയാണ് ആഷ്ലി ബന്ധം പുന:സ്ഥാപിക്കുന്നത്. താനും ഗര്‍ഭിണിയാണെന്ന് ആഷ്ലി ആഞ്ചലീക്കയെ ധരിപ്പിച്ചിരുന്നു. വിവാഹത്തിന് പോകുന്ന വഴി ആഷ്ലിയുടെ വീട്ടില്‍ നിന്നും കുട്ടികള്‍ക്കായുള്ള സാധനങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് ആഞ്ചലീക്ക് എത്തുന്നത്.

നവംബര്‍ പതിനഞ്ചിനാണ് കോടതി വിധി പ്രസ്താവിച്ചത്. താന്‍ മാനസിക രോഗിയാണെന്ന് സ്ഥാപിക്കാന്‍ ആഷ്ലി ശ്രമിച്ചെങ്കിലും കോടതി എത് ചെവി കൊണ്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!