KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു

.
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡോ: എസ്. രാധാകൃഷ്ണന്റെ ഇന്ത്യയുടെ അന്തരാത്മാവ്, ബർട്രാന്റ് റസ്റ്റലിൻറെ മേരിജ് ഏന്റ് മോറൽസ് എന്നീ പുസ്ത‌കങ്ങൾ പരിചയപ്പെടുത്തി. മഹിഷ്‌മ മാധവ്, ഗൗതം ഋഷി, അശ്വതി, ആദർശ്, അശ്വിൻ, നിമിഷ, അതുൽ, സുമിഷ.
എന്നിവർ സംസാരിച്ചു. ഗാനാലാപനവും നടന്നു. മെമ്പർഷിപ്പ് ക്യാമ്പയിനും പുസ്തക ശേഖരണവും തുടങ്ങി.
Share news