വള്ളത്തോൾ ഗ്രസ്ഥാലയത്തിൽ അക്ഷരദീപ സമർപ്പണം സംഘടിപ്പിച്ചു
.
പഴയകാല തലമുറയിലെ വായനക്കാരും പുതു തലമുറയും പരസ്പരം വായനാനുഭവങ്ങൾ പങ്കിടുന്നതിന് വേദിയായി വള്ളത്തോൾ ഗ്രന്ഥാലയം. വർഷങ്ങളായി ഗ്രന്ഥാലയത്തിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്ന അബ്‌ദുള്ള മിന്നത്ത്, കമല പുന്നോളി, കേളോത്ത് ഗോവിന്ദക്കുറുപ്പ്, ശ്രീകല ചെറുവത്ത് എന്നിവർ വായനയിലൂടെ അവർ സഞ്ചരിച്ച അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ കാതോർത്തു. ശ്രീപാർവ്വതിയും കൃഷ്‌ണേന്ദുവും ഉണ്ണിമായയും അവരെ പുതിയ അനുഭവങ്ങളിലേക്ക് നയിച്ച പുസ്തകങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.

ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ച കീഴരിയൂരിലെ ഷാജി കൽഹാര, യു.കെ രാജൻ എന്നിവർ അവരുടെ രചനാ ലോകത്തെക്കുറിച്ച് സംസാരിച്ചു. ഗ്രന്ഥശാലാ ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തലും അക്ഷരദീപ ശൃംഖലയും സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര മോഡറേറ്ററായി. എം. സുരേഷ്, ടി. പി. അബു, സി.കെ. ബാലകൃഷ്ണൻ, സുബിൻരാജ് പി.കെ, വി.കെ. സഫീറ, ആതിര ചാലിൽ എന്നിവർ ആശംസകൾ നേർന്നു. പി. ശ്രീജിത്ത് സ്വാഗതവും എൻ.വി. സദാനന്ദൻ നന്ദിയും പറഞ്ഞു.



