KOYILANDY DIARY

The Perfect News Portal

കവടിയാറില്‍ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു

തിരുവനന്തപുരം> കവടിയാറില്‍ രാജ്ഭവന് മുന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ആദര്‍ശ് (25) ആണ് മരിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്

അമിത വേഗതയില്‍ വന്ന സ്കോഡ ഒരു പോസ്റ്റ് പൂര്‍ണമായും ഇടിച്ച്‌ തകര്‍ത്ത ശേഷം ഓട്ടോയും ഇടിച്ച്‌ മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്കോഡയും, ഒരു ബെന്‍സും തമ്മില്‍ മത്സര ഓട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കാറിലുണ്ടായിരുന്ന അനന്യ, ഗൌരി, ശില്‍പ, ഓട്ടോ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പട്ടം എസ്യുടിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *