പവർ കട്ടിനെതിരെ ബിജെപി കൊയിലാണ്ടിയിൽ ദീപം കൊളുത്തി പ്രതിഷേധിച്ചു
.
കൊയിലാണ്ടി: അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ ദീപം കൊളുത്തി പ്രതിഷേധിച്ചു. ജില്ലാ ഉപാധ്യക്ഷൻ അഡ്വ: വി. സത്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് വൈശാഖ് കെ കെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. ആർ. ജയകൃഷ് മാസ്റ്റർ, ജില്ലാ ഉപാധ്യക്ഷൻമാരായ വി.കെ, ജയൻ, ടി.പി രാജേഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദീപ കുനിയിൽ, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, അബിൻ അശോക്, രമ്യാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



