KOYILANDY DIARY.COM

The Perfect News Portal

വലിയമാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ വലിയമാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങളെ (63) മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിനടിയിലെ പാർക്കിംഗ് ഗ്രൌണ്ടിലാണ് ഇദ്ധേഹത്തെ മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്.  ഉടനെ കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സൌമ്യ സ്വഭാവക്കാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു അദ്ധേഹം. മരണ കാരണം അറിവായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരുന്നു.  ഉടനെ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. ഭാര്യ: ജുമൈല ബീവി. മക്കൾ:  ആയിഷ, മഷ്ഹൂറ, സയ്യിദ് അജ്മൽ മഷ്ഹൂർ. 

Share news