ട്രക്കിംഗ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു
.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി കാസർഗോഡ് ജില്ലയിലെ റാണിപുരത്തേക്ക് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

1,000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. താല്പര്യമുള്ളവർ സെപ്റ്റംബർ 24 ന് മുന്‍പ് അപേക്ഷയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം
naasckannur@gmail.com, kkd.ksywb@kerala.gov.in എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ – 9895314639, 9605098243



