KOYILANDY DIARY

The Perfect News Portal

പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ അക്രമം തുടര്‍ന്ന് ആര്‍എസ്‌എസ്. പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു.

പാനൂര്‍ പാലക്കൂലില്‍ തറച്ചപറമ്ബത്ത് അഷറഫാണ്(52) ആക്രമണത്തിനിരയായത്. അഷറഫിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുത്തൂര്‍ മടപ്പുരക്ക് സമീപം ഭാസ്ക്കരന്റെ കടയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ആര്‍എസ്‌എസ് സംഘം മാരകമായി വെട്ടിപരിക്കേല്‍പിച്ചത്. പാനൂര്‍ പോലീസാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *