കാർ നിയന്ത്രണം വിട്ട് കട തകർത്തു


ബാലുശ്ശേരി: കാർ നിയന്ത്രണം വിട്ട് കട തകർത്തു. വട്ടോളി ബസാറിലെ മജീദിന്റെകടയുടെ ഷട്ടറും ചുമരും തകർന്നു. കൊടുവള്ളിസ്വദേശികളായ നാലു യുവാക്കൾ സഞ്ചരിച്ച കാർ അറപ്പീടികയിൽ മറ്റൊരു വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ അതി വേഗതയിൽ വട്ടോളി ബസാർ കരിയാത്തൻകാവ് റോഡിലൂടെ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെമുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൻ ആർക്കുംപരിക്കില്ല. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിച്ചു.

