KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

.

കോഴിക്കോട്: പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പള്ളിക്കര സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് പൊലീസ് പിടികൂടിയത്. പയ്യോളി പൊലീസാണ് റാഫിയെ അറസ്റ്റ് ചെയ്തത്. പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വെച്ച് വടംവലി മത്സരം കാണുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Share news
error: Content is protected !!