KOYILANDY DIARY.COM

The Perfect News Portal

വടകര ന​ഗരസഭ യുഡിഎഫ് കൗൺസിലർമാരുടെ വാട്സാപ്പ് ​ഗ്രൂപ്പിൽ മുസ്ലിം ലീഗ് കൗൺസിലർക്കെതിരെ ജാതി അധിക്ഷേപവും അസഭ്യ പരാമർശവും

.

കോഴിക്കോട്: വടകര നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്ലിം ലീഗ് കൗൺസിലർക്കെതിരെ ജാതി അധിക്ഷേപവും അസഭ്യ പരാമർശവും നടത്തിയതായി പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 47-ാം വാർഡ് കൗൺസിലർ ദിനേശനെയാണ് ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ജലാലുദ്ദീൻ അധിക്ഷേപിച്ചതെന്നാണ് പരാതി. വടകര നഗരസഭ കൗൺസിലർമാരുടെ പൊതു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജലാലുദ്ദീൻ രാഷ്ട്രീയപരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട് സംഭവം ശരിയല്ലെന്ന് യുഡിഎഫ് കൗൺസിലർമാരുടെ ഗ്രൂപ്പിൽ ദിനേശൻ ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് ദിനേശനെതിരെ ജാതിയെ പരാമർശിച്ചുള്ള അധിക്ഷേപവും അസഭ്യ പരാമർശങ്ങളും നടത്തിയെന്നാണ് ആരോപണം. “മോനെ ദിനേശാ കളിക്കേണ്ട… പട്ടികജാതിയിൽപ്പെട്ടതുകൊണ്ട് മാത്രമാണ് നീ കൗൺസിലറായത്” എന്ന തരത്തിലുള്ള പരാമർശമാണ് ജലാലുദ്ദീൻ നടത്തിയതെന്നാണ് പരാതി.

Share news
error: Content is protected !!