KOYILANDY DIARY.COM

The Perfect News Portal

പയ്യോളി : അയനിക്കാട് ബസ്സിനു പിറകിൽ മറ്റൊരു ബസ്സ് ഇടിച്ച് അപകടം. 20 പേർക്ക് പരിക്ക്

.

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് വെച്ച് ബസ്സിനു പിറകിൽ മറ്റൊരു ബസ്സ് ഇടിച്ച് അപകടം. 20 പേർക്ക് പരിക്ക്. അനില (43), ശ്രീനിധി (22), അക്ഷയ (20), സുബില (49), ബന്ദു (48), അനഘ (19), മുരളീധരൻ (42), സ്നേഹ (23), ശ്രീഹരി (22), ഹാരിസ് (45), ഖദീജ (55), അനിൽ കുമാർ (53), അഖിൽവേദ് (35), ശോഭന (63), സുബീഷ് (42), റൈഷി (39), ഷിനി (39), പ്രസന്ന (55), ശ്രീജ (52), മീനാക്ഷി ((75) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ 4 പേരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.  മറ്റുള്ളവരുടെ കൂടുതൽ വിവരം അറിവായിട്ടില്ല.

.

വടകര കൊയിലാണ്ടി റൂട്ടിലോടുന്ന വിനായക ബസ്സിന് പിറകിൽ അമിത വേഗതയിൽ വന്ന കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന കാവാലം ബസ്സ് ആണ് ഇടിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട് 5.30 മണിയോടുകൂടി രണ്ട് ബസ്സുകളും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നവഴിയാണ് ആപകടം ഉണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!