സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്: കെ കെ ഷൈലജ
.
സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ഷൈലജ ടീച്ചർ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷൈലജ ടീച്ചർ കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്.

ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണെന്ന് അവർ പോസ്റ്റിൽ എഴുതി. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും ടീച്ചർ വ്യക്തമാക്കി.




