മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
.
മലപ്പുറം: മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരെ മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ എംഡിഎംഎ പിടികൂടിയത്. പിടിയിലായ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്.

സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.




