പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം ശ്രീനാരായണഗുരു ദേവന്റെ 172 ജന്മദിനാഘോഷം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ദേവന്റെ 172 ജന്മദിനാഘോഷം ചതയദിനം സമുചിതമായി ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പുലർച്ചെ 4 20ന് തിരു അവതാര സമയം ആരാധനയും രാവിലെ 6.30ന് കൊടിയേറ്റത്തെ തുടർന്ന് മധ്യാനപൂജ പായസധാനം വൈകിട്ട് 5 മണിക്ക് ഗുരുദേവന്റെ ഛായാചിത്രത്തോടുകൂടി നഗരപ്രദക്ഷിണവും നടത്തി. ക്ഷേത്രയോഗം ഭാരവാഹികളും ഭക്തജനങ്ങളും ആഘോഷ പരിപാടികൾ പങ്കെടുത്തു.




