172-ാം മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം
.
കൊയിലാണ്ടി: 172-ാം മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ ഓഫിസിൽ ഗുരുപൂജയോടെ തുടക്കമായി. തുടർന്ന് ഓഫീസ് പരിസരത്ത് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡണ്ട് കെ. എം. രാജീവൻ പതാക ഉയർത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികർക്കും ആശ്രിതർക്കും അന്നദാനം നടത്തി. ചെണ്ട മേളങ്ങളുടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നഗരത്തിൽ വർണ്ണ ശബളമായ ഘോഷയാത്ര നടത്തി. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും പായസദാനം നടത്തി.

യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ, പ്രസിഡണ്ട് കെ. എം. രാജീവൻ, വൈസ് പ്രസിഡണ്ട് വി. കെ. സുരേന്ദ്രൻ, യോഗം ഡയറക്ടർ കെ. കെ. ശ്രീധരൻ യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ. കെ, പി. വി. പുഷ്പരാജ്, വനിതാ സംഗം നീന പി.എസ്, ആശ എം.പി (യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട്), പ്രസിഡണ്ട് ആദർശ്, വിജീഷ്, സുരഭി സുരേഷ്, ശാഖ ഭാരവാഹികളായ ജയദേവൻ സി. കെ. ഗോവിന്ദൻ വടകണ്ടി, സി.കെ. ശ്രീധരൻ, അശോകൻ ടി. കെ, സോജൻ കെ. ടി.
സുനിൽ കുമാർ ചേലിയ, സതീശൻ കെ. കെ, ചന്ദ്രൻ മാസ്റ്റർ, പ്രദീപൻ എന്നിവർ നേതൃത്വം നൽകി.



