KOYILANDY DIARY

The Perfect News Portal

ചെറുപുഴയെ വീണ്ടെടുക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണം

കൊയിലാണ്ടി: കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുപുഴയെ വീണ്ടെടുക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പരിസ്ഥിതി സമിതി പ്രവർത്തകർ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു. രണ്ടു കൈവഴികളുമായി അകലാപ്പുഴയോടു ചേർന്ന് ഒഴുകിയിരുന്ന ഈ ശുദ്ധജല തടാകം ഇപ്പോൾ ഒഴുക്കുനിലച്ച് ചെളിയും പായലും കൈതോലച്ചെടികളും നിറഞ്ഞ് നിലനിൽപ് ഭീഷണി നേരിടുകയാണ്.

നേരത്തേ മണൽനിറഞ്ഞ അടിത്തട്ടോടുകൂടി തെളിനീർ ഒഴുകിയിരുന്ന ചെറുപുഴ മത്സ്യസമ്പത്തിനാലും സമൃദ്ധമായിരുന്നു. പുഴയുടെ ഒരുഭാഗത്ത് നെൽക്കൃഷി വികസനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശ്രമങ്ങൾ മുൻകാലങ്ങളിൽ നടത്തിയിട്ടുണ്ട്. എന്നാൽ, പ്രതീക്ഷിച്ചത്ര ഉത്‌പാദനം ഉണ്ടായിട്ടില്ല. സർക്കാരിന്റെ സഹായപദ്ധതികൾ കൊണ്ടുമാത്രമാണ് കർഷകർ നഷ്ടമില്ലാതെ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *