KOYILANDY DIARY.COM

The Perfect News Portal

മൈൻട്യൂൺ എജുലാബ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: മൈൻട്യൂൺ എജുലാബിന്റെ നേതൃത്വത്തിൽ വിവിധ പ്രൊഫഷണൽ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ചു. Xodus, SLM, Eduvate എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും അംഗീകാരവും നൽകിയത്. കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ. പ്രവീൺ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസം കേവലം സർട്ടിഫിക്കറ്റുകളിൽ ഒതുങ്ങുന്നതല്ലെന്നും വ്യക്തിത്വ വികസനത്തിലൂടെയും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വപരമായ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികളാണ് മൈൻട്യൂൺ എജുലാബ് നടത്തിവരുന്നത്. അറിവിനൊപ്പം മൂല്യബോധവും ജീവിത നൈപുണികളും സമൂഹത്തോടുള്ള ഉത്തരവാദിത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

 

Share news
error: Content is protected !!