KOYILANDY DIARY.COM

The Perfect News Portal

പ്രതിരോധ കുത്തിവെയ്പ്പ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത 325 കുട്ടികളും ഉണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. പി. പ്രീത അറിയിച്ചു.

കുത്തിവയ്പ് എടുക്കാത്തവര്‍ക്കു രോഗസാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷം രണ്ടു പേര്‍ക്കു ഡിഫ്തീരിയയും 216 പേര്‍ക്ക് അഞ്ചാം പനിയും 11 പേര്‍ക്ക് വില്ലന്‍ ചുമയും 51 പേര്‍ക്ക് മുണ്ടിനീരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിഫ്തീരിയ ബാധിച്ച്‌ എസ്‌എടി ആശുപത്രിയിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. ഈ കുട്ടി പ്രതിരോധ കുത്തിവയ്പുകള്‍ ഭാഗികമായി മാത്രമേ എടുത്തിട്ടുള്ളു.

യഥാസമയം കുത്തിവയ്പ് എടുക്കാത്തവര്‍ക്കു ഡിഫ്തീരിയ , അഞ്ചാം പനി, വില്ലന്‍ ചുമ, മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും കാരണത്താല്‍ പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്ത കുട്ടികള്‍ക്ക് എത്രയും പെട്ടെന്നു കുത്തിവയ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പുകള്‍ സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവയ്പുകള്‍ രേഖപ്പെടുത്തിയ കാര്‍ഡ് സൂക്ഷിച്ചു വയ്ക്കണമെന്നും ഡി.എം.ഒ അറിയിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!