KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഡിജിറ്റൽ വഴികാട്ടി; റൂട്ട് മാപ്പ്-ക്യുആർ കോഡ് പുറത്തിറക്കി

.
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരവേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എളുപ്പം എത്തിച്ചേരുന്നതിനുമായി റിസപ്ഷൻ കമ്മിറ്റി കേരള പോലീസുമായി സഹകരിച്ച് റൂട്ട് മാപ്പ് ക്യുആർ കോഡ് സംവിധാനം പുറത്തിറക്കി. വിവിധ മത്സരവേദികൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴികൾ ഡിജിറ്റലായി കണ്ടെത്താൻ സഹായിക്കുന്ന ആധുനിക സംവിധാനമാണിത്.
ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കായികതാരങ്ങൾക്കും അധ്യാപകർക്കും എസ്കോർട്ടിങ് സ്റ്റാഫിനും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ആവശ്യമായ സ്ഥലങ്ങളിലേക്കുള്ള വഴികൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കായികമേളയുടെ സംഘാടനം കൂടുതൽ സുഗമവും ജനസൗഹൃദവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റൂട്ട് മാപ്പ് ക്യുആർ കോഡിന്റെ ഉദ്ഘാടനം എൻ ഐ ടി സിന്തറ്റിക് മൈതാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എം.പി. ഷൗക്കത്തലി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി, മറ്റ് എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Share news