കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം
.
ചേമഞ്ചേരി: കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് പി.എം. അബ്ദുറഹ്മാൻ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ജൂനിയർ ബോയ്സ് ബോക്സിംഗ് ചാമ്പ്യനും തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ചെയർമാനുമായ അനുദേവ് കണ്ണഞ്ചേരിയെ ഡി.സി.സി. മെമ്പർ വിജയൻ കണ്ണഞ്ചേരി ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം വാഴയിൽ ശിവദാസൻ നവാഗതരെ സ്വീകരിച്ചു. സ്വാഗത സംഘം ചെയർമാൻ അധ്യക്ഷത വഹിച്ചു.
.

.
പങ്കജ ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ. രാധാകൃഷ്ണൻ റിപ്പോർട്ടവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകമായ പൂക്കാട് എഫ് എഫ്. ഹാൾ ഭാവനാപൂർണമായി സേനാനികളുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിൽ പുനർ നിർമ്മിക്കുക, കാപ്പാട്‌വിനോദ സഞ്ചാരകേന്ദ്ര കവാടമായ പൂക്കാട് സൗന്ദര്യവൽക്കരിക്കുക, പെൻഷൻകാരുടെ ഡി.ആർ. കുടിശ്ശികയും, പെൻഷൻ പരിഷ്കരണവും കാലതാമസമില്ലാതെ അനുവദിക്കുക, മെഡി സെപ് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുക മുതലായ ആവശ്യങ്ങൾ അധികാരികളോടാവശ്യപ്പെട്ടു.
.

.
വിവിധ സെഷനുകളിലായി അനിൽ പാണലിൽ, നിർമ്മല സി.പി. ടി.കെ.കൃഷ്ണൻ, പി. ബാബുരാജ്, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, സത്യൻ എം.കെ. കാർത്തി മേലോത്ത്, രാജഗോപാലൻ കൊല്ലോറ, ചന്ദ്രിക കെ, പങ്കജ ടീച്ചർ, സി.കെ.ബാലകൃഷ്ണൻ , വിജയലക്ഷ്മി. പി.പി.ഉണ്ണി മാധവൻ വി.വി, സുരേഷ് പറമ്പത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് എം.വി. ഗോപാലകൃഷ്ണൻ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.



