KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജന്തർ മന്തർ കൊയിലാണ്ടിയിലും പാട്ടും പറച്ചിലും നടത്തി

.
കൊയിലാണ്ടി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജന്തർ മന്തർ കൊയിലാണ്ടിയിലും പാട്ടും പറച്ചിലും നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം കെ എം നിനു ഉദ്ഘാടനം ചെയ്തു. പി വി അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സുനിത, ഏരിയാ ട്രഷർ സിടി ബിന്ദു, ടി വി ഗിരിജ, സതീദേവി, സിന്ധു സുരേഷ്, സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.
ഡൽഹി സമരത്തിൽ പങ്കെടുത്ത ബി പി ബബീഷ്, ടി കെ പ്രദീപ്, വിഷ്‌ണു പ്രസാദ് എന്നിവരെ ആദരിച്ചു. എരിയാ സെക്രട്ടറി ബിന്ദു സോമൻ സ്വാഗതം പറഞ്ഞു. ഐക്യദാർഢ്യ സദസ്സിൽ പ്രശസ്ത കലാകാരന്മാരായ ചൂട്ട് മോഹനനും ഹരിപ്രസാദും ചേർന്ന് അവതരിപ്പിച്ച നാടൻപാട്ടുകൾ ശ്രദ്ധേയമായി.
Share news