KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും ജാമ്യമില്ല

.

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാല് പേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വെയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ് പ്രതിഭാഗം വാദിച്ചത്.

 

സുഹൈല്‍ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും ശക്തമായി വാദിച്ചു. മൂന്ന് ചെറുപ്പക്കാരുടെ ജീവനെടുത്ത ഈ അപകടമുണ്ടാക്കിയത് സുഹൈലാണെന്ന് പറയുന്ന സുഹൃത്തിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെ കോടതിക്ക് മുന്നിലെത്തിയിരുന്നു. 

 

Share news