KOYILANDY DIARY.COM

The Perfect News Portal

ഖത്തർ KMCC കവർച്ച: സിപിഐഎം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

.
കൊയിലാണ്ടി: ബിജെപി – ലീഗ് കൂട്ട് കെട്ട് നേതൃത്വം നൽകിയ ഖത്തർ KMCC മോഷണത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ചും സിപിഐഎം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. LG എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പി. കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
NK എൻ. കെ ഭാസ്ക്കരൻ, എം. പത്മനാഭൻ എന്നിവർ സംസാരിച്ചു. വിയ്യൂർ ഇല്ലത്ത് താഴ നിന്നാരംഭിച്ച പ്രകടനം നെല്യാടി കടവിൽ സമാപിച്ചു. VP മുരളി, പ്രജില, പ്രസന്ന ടി, ഷനിത്ത്, സന്തോഷ് എന്നിവർ നേതൃത്വം നല്കി. 
Share news