പിഎസ്സി പരീക്ഷാ ക്രമക്കേട്: മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ
.
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോഗസ്ഥൻ പി സതീഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിഎസ്സി മുൻ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു പി സതീഷ്. കഴിഞ്ഞ ദിവസമാണ് ഇയാളെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര് ഹരി ഒളിവിലാണ്. സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ഇവരുടെ അറസ്റ്റ് നീണ്ടുപോയി.

അതേസമയം തട്ടിപ്പല്ല സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നായിരുന്നു സതീഷിന്റെയും ഒപ്പം കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെയും നിലപാട്. ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയതും ഇപ്രകാരം ആയിരുന്നു. എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ട് എന്നതിന് ക്രൈം ബ്രാഞ്ചിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തിടെയാണ് പിഎസ്സിയിൽ നിന്ന് പി. സതീഷ് വിരമിച്ചത്.




