സി പി ഐ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം
.
കൊയിലാണ്ടി: ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി പി ഐ ഡൽഹിയിൽ സംഘടിപ്പിച്ച മനുഷ്യചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സികുട്ടീവ് അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ, പി.വി. രാജൻ, പഞ്ഞാട്ട് ബാബു എന്നിവർ നേതൃത്വം നൽകി.



