KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും

മുംബൈ: തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിക്കു നേരെ പീഡനശ്രമവും ആക്രമണവും. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെിനിലാണ് സംഭവം. സഹയാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. താനെയില്‍ നിന്ന് ഛത്രാപതി ശിവജി ടെര്‍മിനലിലേക്ക് പോയ ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നീക്കിവച്ച കമ്ബാര്‍ട്ട്‌മെന്റിലായിരുന്നു അതിക്രമം.

ഇതില്‍ യാത്ര ചെയ്തിരുന്ന യുവതിയെ മറ്റു യാത്രക്കാര്‍ക്കു മുന്‍പില്‍ വെച്ച്‌ അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തുകയും പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!