KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

.

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദന (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് തട്ടിയത്. അങ്കമാലിയിലെ കോളേജിൽ വിദ്യാർത്ഥിയായ നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.

Share news