KOYILANDY DIARY

The Perfect News Portal

മൂന്നാറില്‍ നിര്‍മ്മാണചട്ടം പാലിക്കാത്ത ബഹുനിലക്കെട്ടിടത്തിനെതിരെ നടപടി

ഇടുക്കി: മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായ നിര്‍മ്മാണചട്ടം നിലവിലുള്ളപ്പോഴാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ബഹുനിലക്കെട്ടിടം പണിതുയര്‍ത്താന്‍ സ്വകാക്യവ്യക്തി ശ്രമം നടത്തിയത്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്നാറിനു സമീപമുള്ള എട്ടു വില്ലേജുകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാകളക്ടറുടെ അനുമതി വേണമെന്നിരിക്കെ,മൂന്നാറിന്റെ സമീപ പ്രദേശമായ ആനവിരട്ടി വില്ലേജില്‍ ബ്ലോക്ക് നമ്ബര്‍ 11ല്‍ സര്‍വ്വേ നമ്ബര്‍ 362/5ല്‍പെട്ട സ്ഥലത്താണ് സ്വകാര്യ വ്യക്തി നിയമലംഘനം നടത്തിയത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ദേവികുളം സബ്കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണം നിര്‍ത്തിവെക്കാന് ഉടമ തയ്യാറായിരുന്നില്ല.അടിമാലി സ്വദേശി പുത്തന്‍കുളം വീട്ടില്‍ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആറുനിലക്കെട്ടിടം.ചട്ടങ്ങള്‍ മറിക്കടന്ന് നിര്‍മ്മാണം നടത്തിയതിനു പിന്നാലെ ദേവികുളം സബ്കളകടറുടെ ഉത്തരവിനും പുല്ലുവിലയാണ് ഉടമ നല്‍കിയത്.

നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിതിനുശേഷവും നിര്‍മ്മാണം നടത്തിയത് ശ്രദ്ധയില്‍പെട്ടതോടെ റവന്യു വകുപ്പ് സ്ഥല ഉടമക്കെതിരെ നടപടിയെടുക്കുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ദേവികുളം സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബഹുനിലകെട്ടിടത്തിന് സീല്‍വെക്കുകയും ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *