KOYILANDY DIARY

The Perfect News Portal

ദളിത് സംഘടനകളുടെ ഹര്‍ത്താല്‍; സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും

കോഴിക്കോട് : ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. മുഴുവന്‍ സ്വകാര്യ ബസുകളും അന്നെ ദിവസം സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. മാര്‍ച്ച്‌ മാസം ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതിനുശേഷം ഒരു ലിറ്റര്‍ ഡീസലിനു രണ്ട് രൂപയിലധികം വര്‍ധനവുണ്ടായി.

വിഷുവിന് ബസിലെ തൊഴിലാളികള്‍ക്ക് ഫെസ്റ്റിവെല്‍ അലവന്‍സ് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കാതെ സാധാരണ പോലെ സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി എം തുളസീദാസ് പറഞ്ഞു. അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ അബ്ദുള്‍ നാസര്‍ അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *