KOYILANDY DIARY.COM

The Perfect News Portal

നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

.

പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിക്കും. പാലക്കാട് ചേർന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

 

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ബസുടമകൾ പറഞ്ഞു. മൂന്ന് മാസത്തിനിടെ മാത്രം 120 കോടിയിലധികം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കുണ്ടായത്. അഞ്ഞൂറിലധികം ബസുകൾ ജിഫോം കൊടുത്ത് നിർത്തിവെച്ചു. അയ്യായിരത്തിലധികം ബസുകൾ പകുതി ട്രിപ്പ് മാത്രമേ ഓടുന്നുള്ളൂ.

 

ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം നൽകാനായില്ല. രണ്ട് മൂന്ന് മാസമായി ഇഎംഐ മുടങ്ങുന്നതുകാരണം ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുകയാണ്. മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകൾ അറിയിച്ചു.

Share news