KOYILANDY DIARY

The Perfect News Portal

യുവ ശാസ്ത്രജ്ഞൻ അഭി എസ് ദാസിനെ ആദരിച്ചു

കൊയിലാണ്ടി: യുവ ശാസ്ത്രജ്ഞൻ അഭി എസ് ദാസിനെ ആദരിച്ചു.. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് യുവ ശാസ്ത്രജ്ഞനും കൊയിലാണ്ടി സ്വദേശിയുമായ അഭി എസ് ദാസിനെ ആദരിച്ചു. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ് പരിപാടി ഉൽഘാടനം ചെയ്തു. കാനത്തിൽ ജമീലഎം.എൽ.എ വിശിഷ്ടാതിഥിയായി. കൊയിലാണ്ടി സി.ഐ. എം.വി. ബിജു അധ്യക്ഷത വഹിച്ചു. 
അഭി എസ് ദാസിനെ ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു. കൃത്യ നിർവ്വഹണത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചതിന് സീനിയർ സിവിൽ പോലീസ് ഓഫീസർ ഗംഗേഷിനെ ആദരിച്ചു. സ്വന്തമായി രചിച്ച് സംഗീതം നൽകിയ ഓണപ്പാട്ട് ഗാനാലാപനം നടത്തിയ എസ്.ഐ. ദിലീഫ് മഠത്തിലിനെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.