KOYILANDY DIARY

The Perfect News Portal

കളഞ്ഞ് കിട്ടിയ തുക അടങ്ങിയ പേഴ്സ് ഉടമയക്ക് തിരികെ നിൽകി ആശുപത്രി ജീവനക്കാർ മാതൃകയായി

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ വലിയ തുക അടങ്ങിയ പേഴ്സ് ഉടമയക്ക് തിരികെ നിൽകി ആശുപത്രി ജീവനക്കാർ മാതൃകയായി. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ സംഘടനയായ KGHDSEU (CITU) യൂണിയൻ ആണ് തുകഅടങ്ങിയ പേഴ്സ് തിരിച്ചു നൽകി വേറിട്ട മാതൃകയായത്. താലൂക്കാശുപത്രിയിൽ  ഇ – ഹെൽത്ത് കാർഡ് എടുക്കാൻ വന്നസമയത്ത് പേഴ്സ് പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. 
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ വെയിറ്റിംഗ് ഏരിയയിൽ നിന്നാണ് സതീശൻ എന്ന സെക്യൂരിറ്റി ജീവനക്കാരന് പേഴ്സ് കളഞ്ഞ് കിട്ടിയത്. പിന്നീട് സിസിടിവി പരിശോധിച്ച് ആളെ കണ്ടെത്തുകയായിരുന്നു. കമ്പ്യൂട്ടറിൽ നിന്ന് ആളുടെ നമ്പർ ശേഖരിച്ചശേഷം ഉടമയെ വിളിച്ച് അറിയിച്ചു. KGHDSEU (CITU) പ്രവർത്തകരായ ഷൈജു നന്ദകുമാർ. രാഹുൽ എന്നിവർ ചേർന്ന് ഉടമ ധന്യക്ക് പണമടങ്ങിയ പേഴ്സ് കൈമാറി.