KOYILANDY DIARY

The Perfect News Portal

പച്ചക്കറി വിളവെടുപ്പു നടത്തി

പച്ചക്കറി വിളവെടുപ്പു നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് വിളയാട്ടൂർ മേഖല എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. കീഴ്പയ്യൂരിൽ വെച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം കൃഷി ഓഫീസർ ടി. എൻ. അശ്വതി നിർവഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
എൻ. കെ. ചന്ദ്രൻ, സുധാകരൻ, ശോഭ കിഴക്കേടത്ത്, പുറക്കൽ സൂപ്പി, എസ്. സുഷേണൻ, കെ. അനിരുദ്ധൻ, വി. കെ. അഭീഷ്, പി. പി. രജീഷ് എന്നിവർ സംസാരിച്ചു.
Advertisements