KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചു കൊണ്ടു പോയ യുവാവിനെ പൊലീസ് പിടികൂടി

നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചു കൊണ്ടു പോയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട്: മൊഫ്യൂസിൽ സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചക്രവർത്തി ബസ് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി ട്രാക്കിൽ നിർത്തിയിട്ടിരുന്നു. ബസിൻ്റെ ഡോർ അടച്ച് ഡ്രൈവറും ജീവനക്കാരും ചായ കുടിക്കാൻ പോയ സമയത്ത് യുവാവ് ബസ് ഓടിച്ചു പോവുകയായിരുന്നു.

ജീവനക്കാർ ഉടൻ തന്നെ കണ്‍ട്രോൾ റൂമിൽ വിവരമറിയിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി പോലീസ് യുവാവിനെ സാഹസികമായി പിടികൂടുകയുമായിരുന്നു. മാഹി സ്വദേശി പ്രവീണാണ്  പിടിയിലായത്. യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പിന്നീട്  മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതായി പോലീസ് പറഞ്ഞു.