KOYILANDY DIARY.COM

The Perfect News Portal

വയോ സേവന അവാർഡ്: നോമിനേഷനുകൾ ക്ഷണിച്ചു

.
സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന അവാർഡ് 2026’ മായി ബന്ധപ്പെട്ട് ലഭിച്ച നോമിനേഷനുകൾ കുറവായതിനാൽ പുതിയ നോമിനേഷനുകൾ ലഭ്യമാക്കുന്നതിനുള്ള പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. വയോജനക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ സർക്കാർ/ സർക്കാർ ഇതര സ്ഥാപനങ്ങൾക്കും കലാ, കായിക സാംസ്കാരിക രംഗത്തെ സംഭാവനയ്ക്ക് മുതിർന്ന പൗരന്മാർക്കുമാണ്  അവാർഡ് നൽകുന്നത്. 
വയോജനസേവന മേഖലയിൽ ആറ് വിഭാഗങ്ങൾക്കായിട്ടാണ് അവാർഡുകൾ നൽകുന്നത്. വയോജന സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച എൻ ജി ഒ, വയോജന സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച മെയിന്റനൻസ് ട്രിബ്യൂണൽ, മുതിർന്ന പൗരന്മാർക്ക് മികച്ച കായികതാരത്തിനുള്ള അവാർഡ്, മികച്ച വൃദ്ധസദനം/ സായം ഹോമുകൾക്കുള്ള അവാർഡ്,  കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് മുതിർന്ന പൗരന്മാർക്കുള്ള അവാർഡ്, ആജീവനാന്ത ബഹുമതിക്കുള്ള അവാർഡ് ഇങ്ങനെ ആറ് വിഭാഗങ്ങൾക്കായിട്ടാണ് അവാർഡുകൾ നൽകുന്നത്.
അവാർഡിനായുള്ള നാമനിർദേശങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ ഒക്ടോബർ 31നകം ലഭിക്കണം. ജില്ലാ തല പരിശോധനയ്ക്ക് ശേഷം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നാമ നിർദ്ദേശങ്ങൾ നവംബർ 15 നകം സമർപ്പിക്കണം.
Share news