മൂടാടി ശ്രീ ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ ആരംഭിക്കും
.
മൂടാടി ശ്രീ ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ. 11-ാം തിയ്യതി വൈകുന്നേരം 6.30 ന്” ഭജനാമൃതം” (കോവിലകം കോട്ടയിൽ ഭജന സമിതി).
12 -ാം തീയ്യതി വൈകുന്നേരം 6.30ന് കരോക്കെ ഭക്തിഗാനം. (രാഗസുധ കോഴിക്കോട്).

13 -ാം തീയ്യതി വൈകുന്നേരം 6.30ന് സംഗീതാരാധന സൈന്ധവി (ഭജനസമിതി
തലശ്ശേരി). 14-ാം തീയ്യതി വൈകുന്നേരം 6.30 ന് നൃത്താർച്ചന
(കലാനിലയം ആര്യ ജിതിൻ). 15-ാം തീയ്യതി വ്യാഴാഴ്ച വൈകുന്നേരം 6.30 ന്
ഭജനാമൃതം (നാദാത്മിക ഭജന സമിതി മടപ്പള്ളി).

16-ാം തീയ്യതി വൈകുന്നേരം 6.30 ന് സിംഫണി കീഴൂർ അവതരിപ്പിക്കുന്ന കരോക്കെ ഭക്തി ഗാനമേള. 17-ാം തീയ്യതി 7.30 ന് സോപാന സംഗീതം.
വൈകുന്നേരം 6.30 ന് നാട്ടുണർവ് (പ്രാദേശിക വാസികളുടെ
കലാപരിപാടികൾ. 18 -ാം തീയ്യതി പൂജവെപ്പ് വൈകുന്നേരം 6.30 ന്
ഭജനാമൃതം (ഭജനമണ്ഡലി ഭജന സമിതി).

19-ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം 6.30 ന് നാമസങ്കീർത്തനം (ശ്രീനാരായണ ഭജന സമിതി, ബാലുശ്ശേരി). 20-ാം തീയ്യതി, ചൊവ്വാഴ്ച
ഉച്ചക്ക് വിശേഷാൽ പ്രസാദ സദ്യ. രാവിലെ 10.30 ന് കരോക്കെ ഭക്തിഗാനം.
വൈകുന്നേരം 6.30ന് നവമി വിളക്ക്, ഭക്തി ഗാനമേള (പ്രസാദം ഓർക്കസ്ട്ര, കൊയിലാണ്ടി). 21-ാം തീയ്യതി രാവിലെ വിജയദശമി വിദ്യാരംഭം
സഹസ്രനാമം, ദേവീ ജപം.

നവരാത്രി നാളുകളിൽ എല്ലാ ദിവസവും രാവിലെ ആമ്പിലേരിക്കുനി കാർത്ത്യായനി അമ്മയുടെയും, ക്ഷേത്ര മാതൃസമിതിയുടെയും നേതൃത്വത്തിൽ സഹസ്രനാമവും വൈകീട്ട് നവരാത്രി ദീപം തെളിയിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. നവരാത്രി വിളക്ക് വഴിപാട്. നവരാത്രി നാളുകളിൽ ദേവിയുടെ തിരുസന്നിധിയിൽ വിളക്ക് വഴിപാട് കഴിക്കാൻ ആഗ്രഹിക്കുന്നവർ 9446087627 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. വഴിപാട് തുക: 5000 രൂപ.



