KOYILANDY DIARY.COM

The Perfect News Portal

കർഷകദ്രോഹ നടപടി തുടർന്ന് യുഡിഎഫ് സർക്കാർ

.

കർഷകദ്രോഹ നടപടി തുടർന്ന് യുഡിഎഫ് സർക്കാർ. സർവേ നമ്പർ തിരുത്താൻ മുൻ എൽഡിഎഫ് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കി. 2017 ലെ എൽഡിഎഫ് സർക്കാർ ഉത്തരവാണ് റദ്ദാക്കിയത്. ഉദ്യോഗസ്ഥ വീഴ്ച മൂലം തെറ്റായി എഴുതിയ സർവേ നമ്പർ തിരുത്തി നൽകാനായിരുന്നു ഉത്തരവ്. ഇത് ക‌ർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്. മുൻപ് ഇറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യുന്നു എന്നാണ് സർക്കാരിന്റെ വിശദീകരണം.

മുൻ ഉത്തരവ് പ്രകാരം ഇത്തരത്തിൽ തിരുത്തി നൽകിയ പട്ടയവും യുഡിഎഫ് സർക്കാർ അസാധുവാക്കി. ഇടുക്കി, വാഗമൺ, ചിന്നക്കനാൽ വില്ലേജുകളിലെ കർഷകരെയാണ് സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ ഇടുക്കി ജില്ലയിൽ ചേർന്ന യോഗത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.

Share news