KOYILANDY DIARY

The Perfect News Portal

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഉറിയടി മത്സരം നടത്തി

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ മുത്താമ്പിയിൽ ഉറിയടി മത്സരം ജനശ്രദ്ധയാകർഷിച്ചു. നടേരി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലോളം ടീമുകൾ മത്സരിച്ചു നൃത്ത ചുവടുകൾ വെച്ചതോടെ ഉറിയടി മത്സരം വർണ്ണാഭമായി.

Advertisements

നൂറുകണക്കിനാളുകൾ വീക്ഷിച്ച മത്സരത്തിൽ നടേരി മേഖലയിലെ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉണ്ണികൃഷ്ണൻ മുത്താമ്പി അധ്യക്ഷത വഹിച്ചു. വിനായകൻ, അഡ്വ. അജീഷ്, ടി ബിന്ദു, ഗിരിജ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.